Latest NewsCricketNewsSports

ദീപാവലിക്ക് പടക്കം പൊട്ടിക്കരുത് : യുവരാജ് സിങ്ങിനെതിരെ രൂക്ഷവിമര്‍ശനം

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ. അമിതമായി പടക്കം പൊട്ടിക്കുന്നത് ആരോഗ്യപരമായ കാര്യമല്ലെന്നും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ വളരെ ബുദ്ധിമുട്ടാണെന്നും താരം പറഞ്ഞു.

എന്നാല്‍ താരത്തിന്റെ മറ്റു ട്വീറ്റുകള്‍ക്ക് ലഭിക്കുന്നത് പോലെയുള്ള മറുപടികളായിരുന്നില്ല ദിപാവലി ആഘോഷവുമായി ബന്ധപ്പെട്ട ആഹ്വാനത്തിന് ലഭിച്ചത്. ‘നിങ്ങള്‍ എപ്പോഴൊക്കെ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയിട്ടുണ്ടോ സഹോദരാ? നിങ്ങള്‍ ബി.സി.സി.ഐയോടും ഐ.സി.സിയോടും മത്സരങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിക്കുന്നത് നിര്‍ത്തലാക്കാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടുണ്ടോ?

താരത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്ത് വന്നത്. നിങ്ങള്‍ ബാറ്റുചെയ്യാനായി പ്ലാസ്റ്റിക് ബാറ്റുകള്‍ ഉപയോഗിക്കണം. കൂടുതല്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ കഴിയില്ല’ എന്നായിരുന്നു ഒരാളുടെ ട്വീറ്റ്. നിങ്ങള്‍ക്ക് മലിനീകരണം ഇല്ലാതാക്കണമെന്നുണ്ടെങ്കില്‍ കാറുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തി സൈക്കിള്‍ തെരഞ്ഞെടുക്കണമെന്നായിരുന്നു താരത്തോട് മറ്റൊരാള്‍ പറഞ്ഞത്. ഇങ്ങനെയാല്ലാമായിരുന്നു ഇന്ത്യന്‍ താരത്തിന് ലഭിച്ച മറുപടികള്‍.യുവരാജും ഭാര്യയും പടക്കം പൊട്ടുന്നതിനിടയിലൂടെ ചിരിച്ചുകൊണ്ട് നടന്നു വരുന്ന ചിത്രങ്ങളും പലരും ട്വീറ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button