Latest NewsKeralaNews

കേരളത്തിൽ സാമ്പത്തിക മാന്ദ്യം രൂക്ഷമാകുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം : രാജ്യ വ്യാപകമായ ഏകോപന നികുതി കേരളത്തിൽ സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.കയറ്റുമതിയില്‍ ഉണ്ടാകുന്ന ഇടിവാണ് കാരണം.നോട്ട് പിന്‍വലിക്കല്‍മൂലം പ്രതിസന്ധിയിലായ ചെറുകിട വ്യവസായ മേഖലയ്ക്ക് ചരക്ക്-സേവന നികുതി വീണ്ടും തിരിച്ചടിയായി. എഴുപത്തഞ്ചുലക്ഷം മുതല്‍ ഒന്നരക്കോടി വരെ വിറ്റുവരവ് ഉണ്ടായിരുന്നവര്‍ക്ക് എക്സൈസ് നികുതി ബാധകമല്ലായിരുന്നു.ഇവരിപ്പോള്‍ ജിഎസ്ടി നല്‍കിയേ മതിയാകൂ.

വിലക്കയറ്റത്തിന്‍റെയും മാന്ദ്യത്തിന്‍റെ യും കുഴിയിലേക്ക് കേരള സമ്പത്‌ഘടന വഴുതി വീണുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ജിഎസ്ടി കൗൺസിലിൽ ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.ജിഎസ്ടി റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന തീയതി നിരന്തരമായി നീട്ടിയിരുന്നതിനാല്‍ ഓണ്‍ലൈന്‍ ആയി റീഫണ്ട് കൊടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.നിലവിലുള്ള കണക്കുകൂട്ടി റീഫണ്ടുകൾ തിരികെ നൽകാനാണ് പുതിയ തീരുമാനം.

താല്‍ക്കാലികമായി കയറ്റുമതിയെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു. മുമ്പു ണ്ടായിരുന്നതുപോലെ കയറ്റുമതിക്കാര്‍ വാങ്ങുന്ന ചരക്കുകളെ ഡീംഡ് എക്സ്പോര്‍ട്ടുകളായും അവര്‍ ഇറക്കുമതി ചെയ്യുന്നവയെ ചുങ്കത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button