ബെയ്ജിംഗ് : സ്മാര്‍ട്ട് ഫോണ്‍ വ്യാപകമായതോടെ അതുമായി ബന്ധപ്പെട്ടിട്ടുള്ള പുതിയ അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി 24 മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണില്‍ മുഴുകിയ യുവതിക്ക് കാഴ്ച നഷ്ടമായി എന്നുള്ള റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്.
ചൈനയിലെ ഷാന്‍ഷി പ്രവിശ്യയിലാണ് സംഭവം. സ്മാര്‍ട്ട്‌ഫോണില്‍ നിര്‍ത്താതെ ഗെയിമിലേര്‍പ്പെട്ട യുവതിക്കാണ് കാഴ്ച നഷ്ടമായത്. പേര് വെളിപ്പെടുത്താത്ത 21 വയസ്സുള്ള യുവതി ധനകാര്യസ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. ഓണ്‍ലൈന്‍ ഗെയിമായ ‘ഹോണര്‍ ഓഫ് കിങ്‌സ്’ എന്ന ഗെയിമിന് ഇവര്‍ അടിമയായിരുന്നു. ജോലിക്ക് ശേഷവും അവധി ദിവസങ്ങളിലും യുവതി ഗെയിമിലേര്‍പ്പെടുക പതിവായിരുന്നു. കളിയില്‍ മുഴുകിയാല്‍ ഭക്ഷണം കഴിക്കാന്‍പോലും ഇവര്‍ മറന്നുപോയിരുന്നു. ഗെയിമിന് അടിമയായതോടെ കാഴ്ച ക്രമേണ മങ്ങുകയും പൂര്‍ണമായി ഇരുളടയുകയുമായിരുന്നു. വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. ഗെയിം കളിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട മാതാപിതാക്കളുടെ ഉപദേശം തള്ളിക്കളഞ്ഞതില്‍ പശ്ചാത്തപിക്കുന്നതായി യുവതി പറഞ്ഞു.
തുടര്‍ച്ചയായി സ്മാര്‍ട്ട്‌ഫോണില്‍ നോക്കിയതിനാല്‍ കണ്ണിനുണ്ടായ സമ്മര്‍ദമാണ് കാഴ്ച നഷ്ടപ്പെടുത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. റെറ്റിനയിലേക്ക് രക്തം കൊണ്ടുപോകുന്ന ചെറിയ ധമനികളില്‍ സംഭവിക്കുന്ന തകരാറാണിതിന് കാരണം. മുതിര്‍ന്നവരിലാണ് ഈ അവസ്ഥ കൂടുതലായി കാണുന്നത്. യുവതിയുടെ കാഴ്ച വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.
Post Your Comments