ബെംഗളൂരു: കുഴി വെട്ടിക്കാന്‍ ശ്രമിച്ച സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ ദേവനഹള്ളിയിലാണ് അപകടം നടന്നത്. റോഡിലെ കുഴി വെട്ടിക്കാനായി ശ്രമിച്ച യുവതി ട്രക്കിനടിയില്‍പ്പെടുകയായിരുന്നു. ട്രക്ക് ശരീരത്തില്‍ കയറി വീണ(21) എന്ന യുവതി ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്ഷമിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഇരുവരും വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. സ്‌ക്കൂട്ടര്‍ റോഡിലെ വലിയ കുഴിയില്‍ വീഴാതിരിക്കാനായി വേഗത കുറച്ചതാണ് അപകടത്തിനു കാരണമായത്. പിന്നില്‍ നിന്നു വന്ന ലോറി സ്‌ക്കൂട്ടറില്‍ ഇടിച്ചു. യുവതികള്‍ ഇരുവരും ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്നും തെറിച്ചു വീണു.
ഇതില്‍ വീണയുടെ ശരീരത്തിലൂടെ റോഡിലൂടെ പോകുകയായിരുന്ന ട്രക്ക് കയറി. സംഭവ സ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു. വീണയുടെ മൂത്ത സഹോദരിയാണ് ലക്ഷ്മി. സംഭവം നടന്നതിനു പിന്നാലെ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തിനു കാരണം റോഡിന്റെ ശോച്യാവസ്ഥയാണെന്നു നാട്ടുകാര്‍ ആരോപിച്ചു. മണിക്കൂറുകളോളം നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
ഇതേ തുടര്‍ന്ന് 15 ദിവസത്തിനകം റോഡിലെ കുഴികള്‍ പൂര്‍ണമായും അടക്കാന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ നിര്‍ദേശം നല്‍കി.
Post Your Comments