കൊച്ചി: ഉമ്മൻ ചാണ്ടി കാലു വേദന എന്നു പറഞ്ഞ് കാലുകൾ തിരുമിപ്പിച്ചതായും തുടർന്നാണ് തന്നെ പീഡിപ്പിച്ചതെന്നുമുള്ള വെളിപ്പെടുത്തലുമായി സരിത നായർ. 2012 ലാണ് താൻ ക്ളിഫ് ഹൗസിൽ ശാരീരികമായി പീഡിപ്പിക്കപ്പെട്ടത്. കമ്പനി പ്രതിസന്ധിയിൽ നിൽക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ടീമിലെയും ആൾക്കാരെ സഹിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു. ഉമ്മൻ ചാണ്ടി പറയുന്ന ഓഡിയോയും, ശാരീരിക പീഢനം നടത്തുന്നതിന്റെ വീഡിയോയും തന്റെ പക്കൽ ഉണ്ടായിരുന്നു. ഇതെല്ലാം പോലീസ് പിന്നീട് നശിപ്പിച്ചു. താൻ കോയമ്പത്തൂരിൽ ഒളിച്ചുവെച്ച സിഡി അവിടെ നിന്ന് മാറ്റിയതായും സരിത വ്യക്തമാക്കുന്നു.
ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അനിൽകുമാർ , തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നീ മുൻ മന്ത്രിമാരും ഹൈബി ഈഡൻ, പിസി വിഷ്ണുനാഥ്, മോൻസ് ജോസഫ്, അബ്ദുള്ളക്കുട്ടി എന്നീ എംഎൽഎമാരും കെസി വേണുഗോപാൽ, ജോസ് കെ മാണി, ആര്യാടൻ മുഹമ്മദ്, എപി അനിൽകുമാർ, അടൂർ പ്രകാശ്, കെപി മോഹനൻ, കെസി ജോസഫ്, എംകെ രാഘവൻ എന്നീ എംപിമാരും എസ്എസ് പളനിമാണി എന്നിവർക്കെതിരെയും ആരോപണമുണ്ട്. മോൻസ് ജോസഫുമായും അടുത്ത ബന്ധം നിലനിർത്തിയിരുന്നതായി പറയുന്നു.പരാതിയിൽ പറയുന്നവർക്കെതിരെയെല്ലാം കേസുവരും. ഇതിൽ പീഡനക്കുറ്റം ആരോപിച്ചവർക്കെതിരെ ബലാത്സംഗക്കേസും ചുമത്തും.
Post Your Comments