Latest NewsGulf

നെറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ദുബായിൽ എത്തിയ യുവാവിന് സംഭവിച്ചത്

ദുബായ് ; നെറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ദുബായിൽ എത്തിയ യുവാവിന് കിട്ടിയത് വമ്പൻ പണി. പണം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ദുബായിൽ എത്തിയ സ്വദേശി വിനോദ സഞ്ചാരിയായ യുവാവിനെ കാത്തിരുന്ന നൈജീരിയൻ യുവതിയും രണ്ടു സുഹൃത്തുക്കളും ചേർന്ന് ഇയാളുടെ നഗ്നചിത്രങ്ങൾ പകർത്തുകയും പണം തട്ടുകയും ചെയ്തുവെന്നാണ് പരാതി. യൂറോപ്യൻ യുവതിയുമായി ഡേറ്റിങ് ആപ് വഴി ചാറ്റ് ചെയുകയും ചിത്രങ്ങൾ കൈമാറുകയും ചെയ്തു ശേഷം ഒാഗസ്റ്റിൽ ദുബായിലെ ഹോട്ടലിൽ എത്താൻ തീരുമാനിക്കുകയായിരുന്നു.

ഇത്പ്രകാരം ഹോട്ടലിൽ എത്തിയ യുവാവ് ഒരു നൈജീരിയൻ യുവതിയെയാണ് മുറിയിൽ കണ്ടത്. താൻ ചാറ്റ് ചെയ്തിരുന്ന 22 വയസുള്ള യൂറോപ്യൻ വനിതയെക്കുറിച്ച് യുവാവ് ചോദിച്ചപ്പോൾ അവൾ ഒരു മിനിറ്റിനുള്ളിൽ വരുമെന്നും പറഞ്ഞ് അവർ ശുചിമുറിയിലേക്ക് കയറി. കുറച്ച് കഴിഞ്ഞു അർധനഗ്നയായി വന്ന ആഫ്രിക്കൻ യുവതി താനുമായാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്നും പറഞ്ഞു. യുവാവ് അത് എതിർത്തു. ഉടൻ തന്നെ 25, 27 വയസ് പ്രായമുള്ള രണ്ട് പുരുഷൻമാരെ സ്ത്രീ വിളിച്ചുവരുത്തുകയും യുവാവിനെ ബലമായി നഗ്നനാക്കി യുവതിക്കൊപ്പമുള്ള ചിത്രങ്ങള്‍ പകർത്തി. 1000 ദിർഹം നൽകിയില്ലെങ്കിൽ ഈ നഗ്നന ചിത്രങ്ങൾ ഒാൺലൈനിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. യുവാവിന്റെ വാച്ചും സംഘം തട്ടിയെടുത്തു. തുടർന്നാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്.

എന്നാൽ ഈ കാര്യങ്ങൾ എല്ലാം തന്നെ കോടതിയിൽ നൈജീരിയൻ സ്വദേശികളായ മൂന്നു പേരും എതിർത്തു. ആരുടെയും പണം ഭീഷണിപ്പെടുത്തി വാങ്ങിയില്ല. 500 ദിർഹം തനിക്കും 500 ദിർഹം യുവതിയ്ക്കും നൽകുകയായിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്ന ഒരാൾ പറഞ്ഞു. വിനോദസഞ്ചാരി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനായാണ് ഹോട്ടൽ മുറിയിൽ വന്നത്. അദ്ദേഹം വാച്ച് സമ്മാനമായി നല്കിയതാണെന്നും ഇയാൾ പറഞ്ഞു. കേസ് ഈ മാസം 30ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button