ന്യൂഡല്‍ഹി: ആമസോണിനെ പറ്റിച്ച് 50 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയില്‍. ന്യൂഡല്‍ഹി സ്വദേശിയായ ശിവ് ശര്‍മ(21)യാണ് ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തത്.
ആമസോണില്‍ നിന്ന് വിലകൂടിയ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യുകയും അവ കൈപ്പറ്റിയ ശേഷം മറിച്ചു വില്‍ക്കുകയുമായിരുന്നു ശിവ് ശര്‍മ ചെയ്തിരുന്നത്. പിന്നീട് ഫോണ്‍ തനിക്ക് ലഭിച്ചില്ലെന്നും കാലിയായ പെട്ടിയാണ് തനിക്ക് ലഭിച്ചതെന്നും കാണിച്ച് ആമസോണില്‍ നിന്ന് പണം തിരികെ വാങ്ങുകയും ചെയ്യും. ഇത്തരത്തില്‍ 50 ലക്ഷത്തോളം രൂപയാണ് ഇയാള്‍ ആമസോണിനെ കബളിപ്പിച്ച് തട്ടിയെടുത്തത്.
ഫോണ്‍ ഓര്‍ഡര്‍ ചെയ്യാനായി ഇയാള്‍ വ്യാജ സിമ്മുകളും തെറ്റായ വിലാസവുമാണ് ഉപയോഗിച്ചിരുന്നത്. ഇയാള്‍ക്ക് 141 ല്‍ അധികം സിമ്മുകള്‍ നല്‍കിയ സച്ചിന്‍ ജെയിന്‍ എന്ന മൊബൈല്‍ കടയുടമയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments