Latest NewsKeralaNews

വലതു മുന്നണിയുടെ ഹ​ർ​ത്താ​ലി​നെ​തി​രേ ഹ​ർ​ജി

കൊ​ച്ചി: സംസ്ഥാനത്ത് യുഡിഎഫ് നടത്താൻ പോകുന്ന ഹ​ർ​ത്താ​ലി​നെ​തി​രേ ഹ​ർ​ജി. ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ചെ​യ്ത പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ കേസ് എടുക്കണമെന്നും ഹൈ​ക്കോ​ട​തി​യി​ൽ നൽകിയ ഹ​ർ​ജിയിൽ ആവശ്യപ്പെടുന്നു. ഹ​ർ​ത്താ​ലി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നും ആവശ്യപ്പെട്ടാണ് ഹ​ർ​ജിക്കാരനായ ​ചങ്ങ​നാ​ശേ​രി മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തം​ഗ​മാ​യ സോ​ജ​ൻ പ​വി​യാ​നോ​സ് ഹ​ർ​ജി ന​ൽ​കി​യിത്.

ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാണ് ഹ​ർ​ത്താ​ൽ. മാത്രമല്ല ഇതു നി​യ​മ​വി​രു​ദ്ധ​മാണ്. അതു കൊണ്ട് ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ചെ​യ്ത പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെത് കുറ്റകരമായ നടപടിയാണ്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 166 -ാം വ​കു​പ്പ​നു​സ​രി​ച്ച് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ കേസ് എടുക്കണമെന്നാണ് ഹ​ർ​ജിക്കാരന്റെ ആവശ്യം. ഹ​ർ​ത്താ​ൽ കാരണം സംഭവിക്കുന്ന എല്ലാ നഷ്ടങ്ങളുടെയും ഉ​ത്ത​ര​വാ​ദി​ത്തം ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു മേ​ൽ ചു​മത്തണം. നഷ്ടത്തിനു ആനുപാതികമായ തുക ചെ​ന്നി​ത്ത​ലയിൽ നിന്നും ഈ​ടാ​ക്കാ​ൻ സ​ർ​ക്കാ​രി​നു നി​ർ​ദേ​ശം ന​ൽ​ക​ണം. സാധാരണ രീതിയിലുള്ള ജനജീവിതം ഹ​ർ​ത്താ​ൽ ദിവസം തടസപ്പെടുന്നില്ലെന്നും സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആവശ്യപ്പെട്ടാണ് ഹ​ർ​ജി.​

shortlink

Related Articles

Post Your Comments

Related Articles


Back to top button