Latest NewsNewsGulf

സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസ് ചെയ്യുന്നവർക്ക് ഗവണ്മെന്റ് ഫീസ് കുറയ്ക്കുന്നു

ദുബായ്: സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസ് ചെയ്യുന്നവർക്ക് ഗവണ്മെന്റ് ഫീസ് കുറയ്ക്കുന്നു. കഴിഞ്ഞ ബുധനാഴ്ച്ച നടന്ന ചർച്ചയിൽ ആണ് ഇത്തരം ഒരു തീരുമാനം ഉണ്ടായത്. കമ്മ്യൂണിറ്റി ഡയറക്ടർ ആയ അഹമ്മദ് അബ്ദുൽ കരീം ജുൽഫാർ ആണ് ഇതിനു പിന്നിൽ. 50 ശതമാനം വരെ ഭാവിയിൽ കുറവ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

ഈ വർഷം അവസാനിക്കുന്നതിനു മുൻപായി ഓൺലൈൻ പോർട്ടൽ തുടങ്ങുവാനും തീരുമാനം ആയിട്ടുണ്ട്. ഇതിലൂടെ ബിസിനസ് രംഗത്ത് ഉളളവർക്ക് അനുയോജ്യമായ അവസരങ്ങൾ തിരഞ്ഞെടുത്ത് പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടതുണ്ട്.

ഇന്ത്യൻ നിയമ ഘടന അനുസരിച്ച് കമ്പനിക്ക് 2 ശതമാനം ലാഭം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനും സാധിക്കും. ഇത്തരം നിയമങ്ങൾ വളരെ അധികം ഉപകാരപ്രദം ആകണം. ഇത് ഈ മേഖലയിലെ ബിസിനസ് രംഗത്ത് സഹായകമാകും.

ഓൺലൈൻ പോർട്ടലിന്റെ ഉപയോഗം കൊണ്ട് കൃത്യമായ കണക്ക് എടുക്കാനും ഏതെല്ലാം കമ്പനികൾ ഇതിൽ ഒത്തുചേർന്ന് എന്ന് അറിയാനും സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button