ദുബായ് : സാമ്പത്തിക തിരിമറി കേസില്‍ മലയാളി യുവാവിനെ ദുബായ് കോടതി വിട്ടയച്ചു. 11 ലക്ഷം ദിര്‍ഹം തിരിമറി നടത്തിയെന്ന കേസില്‍ മലപ്പുറം സ്വദേശി മുഹമ്മദ് ഷനോജാണ് കുറ്റവിമുക്തനായത്. ദുബായിലെ ഒരു കമ്പനിയില്‍ ഏഴു വര്‍ഷമായി ജോലി ചെയ്യുകയായിരുന്ന ഷനോജ് 2016 മാര്‍ച്ചില്‍ രാജിവച്ചു. തുടര്‍ന്നു പണാപഹരണം ആരോപിച്ചു ഷനോജിനെതിരെ കമ്പനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
റാഷിദിയ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഏഴു ദിവസം ജയിലിലടയ്ക്കുകയും ചെയ്തു. അല്‍ കബ്ബാന്‍ അസോഷ്യേറ്റ്‌സിലെ ലീഗല്‍ കണ്‍സല്‍റ്റന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയുടെ നിയമസഹായത്തോടെ ജാമ്യത്തിലിറങ്ങിയ അദ്ദേഹം കേസുമായി മുന്നോട്ടുപോയി. വാദി ഭാഗം സമര്‍പ്പിച്ച രേഖകളുടെ നിജസ്ഥിതിയും കണക്കുകളുടെ ആധികാരികതയും പരിശോധിക്കാന്‍ അക്കൗണ്ടിങ് വിദഗ്ധനെ കോടതി ചുമതലപ്പെടുത്തി.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദുബായ് പ്രാഥമിക ക്രിമിനല്‍ കോടതി ഷനോജ് നിരപരാധിയാണെന്നു കണ്ടെത്തി കുറ്റവിമുക്തനാക്കിയെങ്കിലും കമ്പനി അപ്പീല്‍ നല്‍കി. എന്നാല്‍ കീഴ്‌ക്കോടതി വിധി മേല്‍ക്കോടതി ശരിവച്ചു. കമ്പനിക്കെതിരെ ഷനോജ് ഫയല്‍ ചെയ്ത കേസ് തുടരുകയാണ്.
Post Your Comments