KeralaLatest NewsNews

സൗജന്യ ഓണക്കിറ്റ് വിതരണം: മന്ത്രിസഭാ യോഗത്തിന്റെ അന്തിമ തീരുമാനം ഇന്നറിയാം

കോവിഡ് കാലയളവിലാണ് സംസ്ഥാന സർക്കാർ റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യാൻ ആരംഭിച്ചത്.

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ മന്ത്രിസഭാ യോഗത്തിന്റെ അന്തിമ തീരുമാനം ഇന്ന്. ഇത്തവണ മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രമാണ് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുകയുള്ളൂ എന്ന തരത്തിലുള്ള നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തിന്റെ നിർണായക തീരുമാനം. കൂടാതെ, സർക്കാർ ജീവനക്കാരുടെ ഓണം ബോണസിലും ഇന്ന് തീരുമാനമെടുക്കും.

കോവിഡ് കാലയളവിലാണ് സംസ്ഥാന സർക്കാർ റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യാൻ ആരംഭിച്ചത്. 90 ലക്ഷം കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റിന്റെ ആനുകൂല്യം ലഭിച്ചിരുന്നത്. ഇത്തവണ കാർഡ് ഉടമകളുടെ എണ്ണം 93 ലക്ഷമായി ഉയർന്നിട്ടുണ്ട്. 500 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് ഓണക്കിറ്റിൽ ഉൾപ്പെട്ടിരുന്നത്. മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് വിതരണം ചെയ്യാൻ 500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് വിതരണം ചെയ്യാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

Also Read: ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ്: കോഴിക്കോട് 73 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button