KeralaLatest NewsNews

ഭിക്ഷാടനത്തിനിടയില്‍ 12 വ​യ​സ്സു​കാ​ര​ൻ തളര്‍ന്നു വീണു; അമ്മ അറസ്റ്റില്‍

കാസര്‍ഗോഡ്‌: ഭിക്ഷാടനത്തിനിടയില്‍ 12 വ​യ​സ്സു​കാ​ര​ൻ തളര്‍ന്നു വീണതിനെ തുടര്‍ന്ന് മകനെ ഭിക്ഷയെടുപ്പിച്ച മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി മ​ല്ലി​ക​യെ​യാ​ണ് (55)​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ചയോടെ കാസര്‍ഗോഡ്‌ പഴയ ബസ്സ്റ്റാന്റ് പരിസരത്താണ് സംഭവം.

സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ പരിശോധനയില്‍ കുട്ടി തളര്‍ന്നു വീണതാണെന്നു കണ്ടെത്തി. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ അമ്മ മല്ലികയെ പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button