കൊച്ചി: തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്‍റര്‍ ഡയറക്ടര്‍ മനോജ് ഗുരുജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. തൃശൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് മനോജ് ഗുരുജി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് ഉദയംപേരൂര്‍ പൊലീസ് കേസെടുത്തിരുന്നത്. മനോജിന്‍റെ അറസ്റ്റ് ഒരാഴ്ചത്തേക്ക് നേരത്തെ സെഷന്‍സ് കോടതി തടഞ്ഞിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരിയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. അറസ്റ്റ് തടഞ്ഞതിന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഹർജ്ജിയിലെ വാദം ഇന്ന് കേൾക്കുന്നത്. ഇതിനിടെ യോഗ സെന്ററിലെ മുൻ ജീവനക്കാരനായിരുന്ന കൃഷ്ണ കുമാർ ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പോലീസ്. ഇയാൾ യോഗ സെന്ററിന് എതിരെ പരാതി കൊടുത്തിരുന്നു. മൂന്നു വര്ഷം മുൻപേ ഇയാളെ ഇവിടെ നിന്നും പുറത്താക്കിയിരുന്നു.
പുറത്താക്കിയ ശേഷവും ഇയാൾ ഇവിടെയുള്ള ചില യുവതികളെ ഫോണിലൂടെ അശ്ലീലം പറയുകയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇയാൾ കോടതിയിൽ ആർഷ സമാജത്തിന്റേതെന്നു പറഞ്ഞു നൽകിയ ഫോട്ടോകൾ വ്യാജമാണെന്ന് പോലീസ് പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ഇയാൾക്കെതിരെ വേറെ കേസ് പോലീസ് എടുത്തു.
Post Your Comments