Latest NewsNewsIndia

സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപിയ്ക്കെതിരെ ലൈംഗികാരോപണം

ന്യൂഡല്‍ഹി: സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നല്‍കി ഋതബ്രത തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിയ്ക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ സൗത്ത് അവന്യുവിലുള്ള 104-ആം നമ്പർ ഫ്ളാറ്റില്‍ വച്ചാണ് താന്‍ പീഡനത്തിന് ഇരായായതെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ 2,50,000 രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്നും യുവതി പരാതിയില്‍ പറയുന്നു.

വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു . അതേ സമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്‍റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ആരോപണമെന്നും ഋതബ്രത വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button