![](/wp-content/uploads/2017/10/NEHRA.jpg)
ഇന്ത്യയുടെ നിരവധി വിജയങ്ങളില്‍ സുപ്രധാന പങ്ക് വഹിച്ച് കായിക താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ഇന്ത്യന്‍ ബോളിംഗിന്റെ കുന്തമുനയായിരുന്ന ആശിഷ് നെഹ്‌റയാണ് വിരമിക്കുന്നത്. മുംബൈ മിറര്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരത്ത് നവംബര്‍ 17ന് നടക്കുന്ന ന്യൂസിലന്‍ഡിനെതിരെയായ മത്സരത്തോടെ താരം വിരമിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് അസ്ഹറുദ്ദീന് കീഴില്‍ ഇന്ത്യന്‍ ടീമില്‍ 18 വര്‍ഷം മുമ്പ് അരേങ്ങറിയ താരമാണ് നെഹ്‌റ. 38കാരനായ ആശിഷ് നെഹ്‌റ എഴ് ഇന്ത്യന്‍ നായകന്‍മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. പരിക്ക് അലട്ടിയിരുന്നത് കാരണം ടീമില്‍ സ്ഥിരമായി സ്ഥാനം കണ്ടെത്താന്‍ താരത്തിനു സാധിച്ചിരുന്നില്ല.
1999ല്‍ മുഹമ്മദ് അസറുദ്ദീന്‍ കീഴില്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ അരേങ്ങറുമ്പോള്‍ നെഹ്‌റയക്ക് 20 വയസായിരുന്നു പ്രായം. പിന്നീട് 2001 ല്‍ സൗരവ് ഗാംഗുലിക്ക് കീഴില്‍ ഏകദിനത്തില്‍ അരങ്ങേറി. എം.എസ്.ധോണിക്ക് കീഴിലാണ് നെഹ്‌റ 2009ല്‍ ട്വി 20 ല്‍ അരേങ്ങറിയത്. 2011ലെ ലോകകപ്പ് ടീമിലും 2003 ലെ ലോകകപ്പ് ടീമിലും നെഹ്‌റ അംഗമായിരുന്നു.
Post Your Comments