കോട്ടയം : എടിഎം കാര്‍ഡിന്റെ പേരു പറഞ്ഞു പണം തട്ടിയിരുന്ന വ്യാജ ഫോണ്‍ കോള്‍ സംഘം ഇപ്പോള്‍ പുതിയ തട്ടിപ്പ് രീതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആധാര്‍ കാര്‍ഡ് ബാങ്കുമായി ലിങ്ക് ചെയ്യുന്നതിന്റെ പേരിലാണ് പുതിയ തട്ടിപ്പെന്നാണു സൈബര്‍ സെല്ലിന്റെ നിരീക്ഷണം. നൈജീരിയയില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ കുറഞ്ഞപ്പോള്‍ ബിഹാര്‍, ജാര്‍ഖണ്ഡ് കോളുകളാണു കൂടുതല്‍.
മാധ്യമങ്ങളില്‍ വരുന്ന ഡിജിറ്റല്‍ വിഭാഗത്തിലുള്ള വാര്‍ത്തകള്‍ മുതലെടുത്താണു തട്ടിപ്പു നടത്തുന്നത്. ഇതനുസരിച്ച് ജിഎസ്ടിയുമായി ബന്ധപ്പെട്ട കോളുകള്‍ എത്താന്‍ വരും ദിനങ്ങളില്‍ സാധ്യതയേറെയുണ്ടെന്നും സൈബര്‍ സെല്‍ മുന്നറിയിപ്പു നല്‍കുന്നു. 2018 ഫെബ്രുവരിയോടെ എല്ലാ ഫോണുകളും ആധാറുമായി ബന്ധിപ്പിക്കുന്നതിനു മുന്‍പു പരമാവധി ആളുകളെ ചൂഷണം ചെയ്യാനാണ് സംഘം ലക്ഷ്യമിടുന്നത്.
പണം തിരിച്ചെടുക്കാന്‍
പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്എംഎസ് സന്ദേശം മൊബൈലില്‍നിന്നു ഡിലീറ്റ് ചെയ്യരുത്.
ഒടിപി തട്ടിപ്പ് വഴി പണം നഷ്ടപ്പെടുന്നവര്‍ രണ്ടു മണിക്കൂറിനുള്ളില്‍ വിവരം പൊലീസില്‍ അറിയിക്കണം.
പൊലീസില്‍ വിവരം ലഭിച്ചാലുടന്‍ ആ വിവരം ബാങ്ക്, മൊബൈല്‍ വാലറ്റുകളെ അറിയിക്കും.
ബാങ്ക്, മൊബൈല്‍ വാലറ്റ് അധികൃതര്‍ പണം കൈമാറ്റം തടയും.
Post Your Comments