KeralaLatest NewsNews

പോസ്റ്റ് ഇട്ടും മുക്കിയും പി രാജീവ്  ട്രോളന്മാർക്ക് താരമാകുമ്പോൾ പൊളിച്ചടുക്കലിന്റെ പേരിൽ രഞ്ജിത് വിശ്വനാഥും താരമാകുന്നു

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എം പി യുമായിരുന്ന പി രാജീവാണ് ഇപ്പോൾ ട്രോളർമാരുടെ ഇഷ്ട താരം. പി രാജീവ് അബദ്ധങ്ങൾ നിറഞ്ഞ പോസ്റ്റ് ഇടുന്നതും ആ പോസ്റ്റ് പൊളിച്ചടുക്കുമ്പോൾ പോസ്റ്റ് മുക്കുന്നതുമാണ് ഇപ്പൊ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. കോടിയേരി ബാല കൃഷ്ണന്റെയും എം ബി രാജേഷിനെയും പോസ്റ്റുകൾക്കും ഈ ഗതി വന്നിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി പോസ്റ്റ് തെറ്റാണെന്നു മനസ്സിലാക്കി മുക്കിയപ്പോൾ എം ബി രാജേഷ് എന്ത് വന്നാലും പോസ്റ്റ് മുക്കില്ലെന്ന വാശിയിലാണ്.

പാർലമെന്റംഗമായിരുന്നപ്പോൾ മികച്ച പ്രവർത്തനം കാഴ്ച വെച്ച  പി രാജീവിനെ സിപിഎം ഉയർത്തിക്കാട്ടിയിരുന്നു. നരേന്ദ്രമോദി ഭരണത്തിൽ നമ്മുടെ ധീര ജവാന്മാർക്ക് കൊടുക്കുന്ന ആദരവ് കാണുക എന്ന് പറഞ്ഞ് കൊണ്ട് കാർഡ് ബോഡ് പെട്ടികളുടെ ചിത്രമായിരുന്നു പി രാജീവ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ മല മുകളിൽ നിന്ന് ധീര സൈനികരുടെ ഭൗതിക ദേഹങ്ങൾ താഴെയെത്തിക്കാൻ മാത്രമാണ് ആ താത്കാലിക ബോർഡുകൾ ഉപയോഗിച്ചത്. സൈനികരുടെ ഭൗതിക ദേഹം വീടുകളിൽ എത്തിച്ചത് എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടിതന്നെയായിരുന്നു.

തകർന്ന് വീണ വിമാനാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹം എത്രയും പെട്ടെന്ന് ബേസ് ക്യാമ്പിലേക്ക് എത്തിക്കാനുള്ള അടിയന്തര സംവിധാനം ആണ് സൈന്യം ഉപയോഗപ്പെടുത്തിയത്. ഇത് തന്നെയായിരുന്നു സൈന്യത്തിന്റെ വിശദീകരണവും. ഇതും പ്രത്യേകം ബോഡി ബാഗുകളിൽ തന്നെയാണ് പാക്ക് ചെയ്യുന്നതും. പിന്നീട് ബേസ് ക്യാംപിലെത്തിയ ശേഷമാണ് പൂർണ്ണമായും എംബാം ചെയ്തു ഭൗതിക ശരീരങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുക്കുന്നതും. എന്നാൽ പി രാജീവ് ഇതൊന്നും അറിയാനോ വിഷാദശാംശങ്ങൾ അന്വേഷിക്കാനോ മിനക്കെട്ടില്ല. ലഭിച്ച ഫോട്ടോ കൊണ്ട് രാഷ്ട്രീയം കളിക്കാൻ ആയിരുന്നു അദ്ദേഹം ശ്രമിച്ചതെന്നാണ് ആരോപണം.

വീരമൃത്യു വരിച്ചവരുടെ ഭൗതിക ദേഹങ്ങൾ അവരുടെ വീട്ടിലെത്തിച്ചതും ഇത് പോലെ തന്നെയാണെന്നായിരുന്നു അദ്ദേഹത്തിൻറെ തെറ്റിദ്ധാരണ. സത്യാവസ്ഥ വിശദമാക്കി സംഘ അനുകൂല എഴുത്തുകാരനായ രഞ്ജിത് വിശ്വനാഥ് മേച്ചേരി ആണ് ആദ്യം പോസ്റ്റിനു മറുപടി കമന്റ് ഇട്ടത്. കുറച്ചു പിടിച്ചു നിന്നെങ്കിലും സത്യാവസ്ഥ മനസ്സിലാക്കി രാജീവ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ സഖാവിന്റെ പോസ്റ്റ് പലരും ഇപ്പോഴും മോദിക്കെതിരായ പലയിടത്തും പല ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയാണ്. ഇത് കൂടാതെ മുൻപ് അമേരിക്കൻ കാർട്ടൂണിസ്റ്റ് ബെൻ ഗാരിസണിന്റെ കാർട്ടൂൺ എന്ന് പറഞ്ഞ് പ്രധാനമന്ത്രി മോദിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത കാർട്ടൂൺ രാജീവ് പോസ്റ്റ് ചെയ്തിരുന്നു.

രാജീവിന്റെ പോസ്റ്റ് വിശാസത്തിലെടുത്ത് നാലായിരത്തോളം പേര് പോസ്റ്റ് ലൈക്ക് ചെയ്യുകയും രണ്ടായിരം പേർ ഷെയർ ചെയ്യുകയും ചെയ്തു. ബെൻ ഗാരിസണിന്റെ യഥാർത്ഥ കാർട്ടൂൺ അന്നും കമന്റിൽ ഇട്ടു പൊളിച്ചടുക്കിയത് രഞ്ജിത് വിശ്വനാഥ് മേച്ചേരി ആയിരുന്നു. യഥാർത്ഥ ഫോട്ടോ കമന്റുകളിൽ വന്നതോടെ ആ പോസ്റ്റും രാജീവ് മുക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രണ്ടു ദിവസം മുൻപ് പറ്റിയ തെറ്റും വാർത്തയായിരുന്നു. ആർ.എസ്.എസ് പ്രചാരകും അവിവാഹിതനുമായിരുന്ന അശോക് സിംഗാളിനു മകളുണ്ടെന്നും അവർ വിവാഹം കഴിച്ചത് മുഖ്തർ അബ്ബാസ് നഖ്വിയെയാണെന്നുമൊക്കെ കോടിയേരി ബാലകൃഷ്ണൻ പോസ്റ്റിട്ടിരുന്നു . പോസ്റ്റിനു കീഴെ സത്യം വിവരിച്ച് കമന്റുകൾ വന്ന് നിറഞ്ഞതോടെ കോടിയേരിയും പോസ്റ്റ് മുക്കിയിരുന്നു.


shortlink

Related Articles

Post Your Comments

Related Articles


Back to top button