തിരുവനന്തപുരം: ഇന്ധന വിലവര്ധനയ്ക്കതെിരെ ഇടതുപക്ഷവുമായി ജോജിച്ച സമരം നടത്തുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. ആദ്യം നിലവിലെ ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരണക്കണമെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതു കഴിഞ്ഞ് മാത്രമേ ഒന്നിച്ച് സമരം നടത്തുന്ന കാര്യം ആലോചിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനദ്രോഹകരമായ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കു എതിരെ സമരം നടത്താന്‍ കോണ്‍ഗ്രസുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അഭിപ്രായപ്പെട്ടിരുന്നു. അതിനു പിന്നാലെ ഈ നിലപാടിനെ സ്വാഗതം ചെയ്തു കൊണ്ട് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന് രംഗത്തു വന്ന സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കിയത്.
Post Your Comments