KeralaLatest NewsIndiaNews

കമ്മ്യൂണിസ്റ്റുകാരല്ലാത്തവര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കേന്ദ്രമന്ത്രി

വേങ്ങര: കമ്മ്യൂണിസ്റ്റുകാരല്ലാത്തവര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കേന്ദ്രമന്ത്രി ആര്‍.കെ.സിംഗ്. സിപിഎമ്മിനെ അനുസരിക്കുന്നവര്‍ക്ക് മാത്രമേ കേരളത്തില്‍ ജീവിക്കാനാകൂ. സര്‍ക്കാര്‍ പദ്ധതികള്‍ വരെ പാര്‍ട്ടി സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നത്. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാനുള്ള അടിസ്ഥാന യോഗ്യത കമ്മ്യൂണിസ്റ്റുകാരനായിരിക്കുകയെന്നതാണ്. ഇത്തരം ഏകാധിപത്യ രീതികളാണ് കമ്മ്യൂണിസത്തെ ക്ഷയിപ്പിച്ചത്.

റഷ്യ കമ്മ്യൂണിസത്തെ തൂത്തെറിഞ്ഞു. ചൈനയും റഷ്യയുടെ പാത പിന്തുടരുകയാണ്. പിന്നെ ലോകത്ത് ആകെയുള്ളത് ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് വൈകാതെ ഇന്ത്യയില്‍ നിന്നും കമ്മ്യൂണിസം അപ്രത്യക്ഷമാകുമെന്നും ആര്‍.കെ.സിംഗ് പറഞ്ഞു. കൊലപാതകം മുഖമുദ്രയാക്കിയ കമ്മ്യൂണിസത്തെ ഉന്മൂലനം ചെയ്യാന്‍ ശക്തമായ സമരം അനിവാര്യമാണ്. അതിന്റെ ഭാഗമായാണ് ബിജെപി ജനരക്ഷയാത്ര സംഘടിപ്പിക്കുന്നതെന്നും ആര്‍.കെ.സിംഗ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button