Latest NewsNewsIndia

കേരളത്തിലെ ആസൂത്രിത മത പരിവർത്തനത്തിനെ പറ്റി സുപ്രീം കോടതിയിൽ എൻ ഐ എ യുടെ സത്യവാങ്‌മൂലം ഇങ്ങനെ : അഖില കേസ് വാദം രണ്ടു മണിക്ക്

ന്യൂഡൽഹി: സംസ്ഥാനത്തു ആസൂത്രിത മത പരിവർത്തനത്തിലൂടെയുള്ള ഭീകരവാദ റിക്രൂട്ടിങ് യാഥാർഥ്യമെന്ന് എൻ ഐ എ സത്യവാങ്മൂലം. കേസിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തില് നേർ വിപരീതമാണ് ഇത്. ഇന്ന് അഖില കേസ് പരിഗണിക്കാനിരിക്കെയാണ് എൻ ഐ എ യുടെ നിർണ്ണായക സത്യവാങ്‌മൂലം. സംസ്ഥാനത്ത് ആസൂത്രിത മത പരിവർത്തനവും തന്മൂലമുള്ള ഭീകരവാദ റിക്രൂട്ട്മെന്റും യാഥാർഥ്യമാണെന്നാണ് സത്യവാങ്മൂലത്തിൽ പരാമർശിച്ചിരിക്കുന്നത്.

ഇതിൽ പറയുന്ന പ്രധാന കാര്യം സംസ്ഥാന പോലീസ് തന്നെയാണ് 93 കേസുകൾ എൻ ഐ എ യ്ക്ക് കൈമാറിയതെന്നും  ഇതിൽ 24 കേസുകൾ സമാനമാണെന്നും ചൂണ്ടിക്കാണിക്കുന്നു. സൈനബ അബൂബക്കർ തുടങ്ങിയവർ ഉൾപ്പെടെ നാലുപേർ സജീവമായി ഈ കേസുകളിൽ ഉള്ളതായും സത്യവാങ്മൂലത്തിൽ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button