മുസാഫര്‍പൂര്‍: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയേയും മകളേയും തീവെച്ച് കൊലപ്പെടുത്തി. ദേവി (35), മകള്‍ അനന്യ (6) എന്നിവരാണ് മരിച്ചത്. ബീഹാറിശല മുസാഫര്‍പൂര്‍ ജില്ലയിലെ ബേലാ ഗോപി ഗ്രാമത്തിലാണ് അതിദാരുണമായ സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ ഇവർ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്.
മദ്യലഹരിയില്‍ ശനിയായ്ച്ച വീട്ടിൽ എത്തിയ ഭര്‍ത്താവ് ഗുലാബ് സിംഗ് ഭാര്യയെ കട്ടിലില്‍ കെട്ടിയിട്ട ശേഷം തീ കൊളുത്തുകയായിരുന്നു. ഇത് കണ്ടുവന്ന മകളേയും ഇയാള്‍ തീയിലേക്ക് എറിയുകയായിരുന്നുവെന്നും അഹിയാപൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ വിജയ് കുമാര്‍ പറഞ്ഞു. സ്ത്രീധനമായി 50,000 രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഗുലാബ് സിംഗ് തന്നെ ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് മാധുരി ദേവി നൽകിയ മരണ മൊഴിയുടെ അടിസ്ഥാനത്തിൽ ഗുലാബ് സിംഗിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാളുടെ പിതാവ് ലക്ഷ്മി സിംഗ്, അമ്മ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതികളെല്ലാം ഇപ്പോൾ ഒളിവിലാണ്. ഉടനെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
Post Your Comments