കൊച്ചി: റെയിൽവേ പോർട്ടർമാർക്കു ഹൈക്കോടതിയുടെ അനുകൂല വിധി. യാത്രക്കാർ കയറ്റിയയച്ച ലഗേജ് ഉൾപ്പെടെയുള്ളവ റെയിൽവേ പോർട്ടർമാർക്ക് കെെകാര്യം ചെയ്യാം. റെയിൽവേയുമായി കരാർ ഒപ്പിട്ട പോർട്ടർമാർക്ക് ഇതിനുള്ള അവകാശമുണ്ടെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഇതു കരാറുകാർക്ക് പാഴ്സൽ കൈകാര്യം ചെയ്യാനുള്ള അവകാശത്തിപ്പെടുന്നതല്ല. കരാറുകാർക്ക് കൈകാര്യം ചെയ്യാനായി അവകാശമുള്ളത് യാത്രക്കാരനല്ലാത്ത വ്യക്തികളുടെ പാഴ്സൽ മാത്രമാണ്. അതും അവർ ബൂക്ക് ചെയുന്ന ചെയ്ത് അയയ്ക്കുന്ന പാഴ്സലായിരിക്കണം. തൃശൂർ ലൈസൻസ്ഡ് റെയിൽവേ കൂലി പോർട്ടേഴ്സ് അസോസിയേഷൻ (എഐടിയുസി) നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി.
Post Your Comments