പള്ളിക്കര: പഞ്ചായത്ത് കേരളോത്സവത്തിനിടെ ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ സി പി എം പ്രവർത്തകന്റെ വീട് തകർത്തു. യുവശക്തി അരവത്ത്, സംഘചേതന കുതിരക്കോട് എന്നീ ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സി പി എം ഉദുമ ഏരിയാ കമ്മിറ്റിയംഗം സുകുമാരന്റെ വീട് ആക്രമിക്കപ്പെട്ടത്.
തച്ചങ്ങാട് ഗവ. ഹൈസ്കൂളില്‍ നടന്ന കേരളോത്സവം മത്സരങ്ങള്‍ക്കിടെ മദ്യപിച്ചെത്തിയ കാണികളില്‍ ചിലരാണ്പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇവര്‍ തമ്മില്‍ നടന്ന കല്ലേറിനിടെ മത്സരം വീക്ഷിക്കാനെത്തിയ ചിലര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് ഏരിയാ കമ്മിറ്റിയംഗത്തിന്റെ വീടിനു നേരേ അക്രമം അഴിച്ചുവിട്ടത്. . സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിനു കാരണമായതെന്ന് ബേക്കല്‍ എസ് ഐ വിപിന്‍ പറഞ്ഞു.
Post Your Comments