ലണ്ടൻ: ജെ.കെ. റോളിംഗിന്റെ ഹാരി പോട്ടർ പരമ്പരയിലെ ചേംബർ ഓഫ് സീക്രട്സ് സിനിമയിൽ ഉപയോഗിച്ച ‘മാന്ത്രികക്കത്ത്’ലേലത്തില്‍ പോയത് വന്‍ തുകയ്ക്ക്. 7500 പൗണ്ടിനാണ് (6.45 ലക്ഷം രൂപ) കത്ത് ലേലത്തില്‍ വിറ്റത്. “റൊണാൾഡ് വീസ്ലിക്ക്, ഹൊഗ്വാർട്സ് മാന്ത്രിക വിച്ക്രാഫ്റ്റ് ആൻഡ് വിസർഡ്രൈ’ എന്ന വിലാസം എഴുതിയ ചുവന്ന കവറിനുള്ളിലുള്ള കത്തിനാണ് വൻതുക ലഭിച്ചത്.
ഹാരി പോട്ടർ കഥകളിലെ ‘ഹൗളർ’ കത്ത് എഴുതിയയാളുടെ ശബ്ദത്തിൽത്തന്നെ സന്ദേശം ഉച്ചത്തിൽ വായിച്ച് കേൾപ്പിക്കുമെന്നതാണു സവിശേഷത. കലിഗ്രഫി ഫോണ്ടിലാണ് കത്തെഴുതിയിരിക്കുന്നത്. ചിത്രത്തിൽ വീസ്ലിയായി വേഷമിട്ട ഗ്രിന്റിന്റെ ഓട്ടോഗ്രാഫും കത്തിനൊപ്പമുണ്ട്.
Post Your Comments