തിരുവനന്തപുരം: സൈനികരുടെ മൃതദേഹത്തോടെ അനാദരവ് കാണിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി രാജ്യസ്‌നേഹം തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള മാര്‍ഗ്ഗമായിട്ടാണ് കാണുന്നതെന്നു ചെന്നത്തില ആരോപിച്ചു. ഇതിന്റെ ഉദാഹരണമാണ് അരുണാചല്‍പ്രദേശില്‍ അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങളോട് കാട്ടിയ ക്രൂരത. മൃതദേഹങ്ങള്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ ജന്മനാട്ടിലേക്കു തിരിച്ചയച്ച സംഭവം ഹൃദയഭേദകമാണ്. ബി ജെ പി യുടെ കപട രാജ്യസ്‌നേഹത്തെ ഇന്ത്യയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. 1999 ല്‍ സൈനികരുടെ ശവപ്പെട്ടിയില്‍ കുംഭകോണം നടത്തിയ പാര്‍ട്ടിയില്‍ നിന്നും അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ബി ജെ പിയെ ജനങ്ങള്‍ ഈ മണ്ണില്‍ നിന്നും തുടച്ചു നീക്കുന്ന കാലം വിദൂരമല്ലെന്നും ചെന്നിത്തല ഫെയ്‌സ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Post Your Comments