ടിസിഎൽ ബ്ലാക്ബെറി മോഷൻ സ്മാർട്ട്ഫോൺ പുറത്തിറക്കി. ചൈനീസ് മൊബൈൽ നിർമാതാക്കളാണ് ടിസിഎൽ ബ്ലാക്ബെറി. കഴിഞ്ഞ ദിവസമാണ് ആൻഡ്രോയ്ഡിൽ പ്രവർത്തിക്കുന്ന പുതിയ സ്മാർട്ട്ഫോൺ കമ്പനി അവതരിപ്പിച്ചത്. ബ്ലാക്ബെറി മോഷന്റെ ഡിസൈൻ, കീവൺ സ്മാർട്ട്ഫോണിന് സമാനമായാണ്. കീവൺ കഴിഞ്ഞ വർഷം കമ്പനി പുറത്തിറക്കിയ സ്മാർട്ട്ഫോണാണ്.
ഈ ഫോൺ കഴിഞ്ഞ ആഴ്ച ദുബായിയിൽ നടന്ന ടെക്നോളജി വാകേസിലാണ് പുറത്തിറങ്ങിയത്. ആൻഡ്രോയിഡ് കോണ്ട്റലിന്റെ റിപ്പോർട്ടനുസരിച്ച് ബ്ലാക്ബെറി മോഷന്റെ പ്രതീക്ഷിക്കുന്ന വില 460 ഡോളറാണ്.
ഡ്യുവൽ സിം സേവനം മിഡ് റേഞ്ച് ഹാൻഡ്സെറ്റായ ബ്ലാക്ബെറി മോഷനിൽ ലഭ്യമാണ്. ആൻഡ്രോയ്ഡ് 7.1.1 നൗഗട്ടാണ് ഒഎസ്. 5.5 ഇഞ്ച് എച്ച്ഡി (720×1280 പിക്സൽ) ഡിസ്പ്ലേയ്ക്ക് ഗ്ലാസ് പ്രൊട്ടക്ഷൻ, ഫിസിക്കൽ ഹോം ബട്ടൺ എന്നിവയുമുണ്ട്. സ്നാപ്ഡ്രാഗൺ 625 SoC പ്രോസസർ, 4ജിബിറാം 32GB ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവ പ്രധാന ഫീച്ചറുകളാണ്. മൈക്രോഎസ്ഡി കാർഡ് വഴി (2 ടിബി വരെ) മെമ്മറി വിപുലീകരിക്കാനും സൗകര്യമുണ്ട്.
മാത്രമല്ല അതിവേഗ ചാർജിങ്ങിന് ക്യുക്ക് ചാർജ് 3.0 സേവനം ലഭ്യമാണ്. 4000 എംഎഎച്ച് ആണ് യുഎസ്ബി ടൈപ്പ്- C പോർട്ടുള്ള ഹാൻഡ്സെറ്റിന്റെ ബാറ്ററി ലൈഫ്. പക്ഷെ ബാറ്ററി നീക്കം ചെയ്യാൻ കഴിയില്ല. 12 മെഗാപിക്സൽ റിയർ ക്യാമറയും (f / 2.0 അപേച്ചർ, ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷ് കപ്പാസിറ്റി, 4K വിഡിയോ റെക്കോർഡ് ചെയ്യാനുള്ള ശേഷി) ഉണ്ട്. ഫ്രണ്ട് ക്യാമറ 8 മെഗാപിക്സലാണ്. മുൻ ഭാഗത്ത് ഒരു വിരലടയാള സ്കാനറുണ്ട്.
Post Your Comments