ഡൽഹി : ചൈനയിൽ നിന്ന് എത്തുന്ന മരുന്നുകളുടെ ഇറക്കുമതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നത്.ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ അളവ് ഗുണ നിലവാരം എന്നിവ പരിശോധിക്കുക എന്നതാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ പദ്ധതി.
രാജ്യത്ത് നിലവിൽ ഇറക്കുമതി ചെയ്യുന്ന മരുന്നിന്റെയും മറ്റ് അനുബന്ധ സാധനങ്ങളുടെയും 70-80 ശതമാനവും ചൈനയില്‍ നിന്നാണ് എത്തുന്നത്.ഇറക്കുമതി നിയന്ത്രിക്കുന്നത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും ഇത് പരിഹരിക്കാനുള്ള സാധ്യതളെക്കൂടി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധവും ഇല്ലാതാക്കാനല്ല ശ്രമിക്കുന്നതെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഒാഫ് ഇന്ത്യ ജി.എന്‍ സിങ് പറഞ്ഞു.
ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും അതുവഴി കൂടുതല്‍ ഗുണമേന്മയുള്ള മരുന്നുകള്‍ രോഗികള്‍ക്ക് ഉറപ്പു വരുത്തുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദോക്ലാം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമായതോടെയാണ് മരുന്നുകളുടെ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
Post Your Comments