NattuvarthaLatest NewsKeralaNewsCrime

വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ

കാസർകോഡ് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം കരുനാഗപ്പള്ളി തറയിൽ മുക്കിലെ കെ.എസ്.മുഹമ്മദ് റിയാസിനെ(26)യാണ് സിഐ സി.എ.അബ്ദുൽ റഹീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.ഗൾഫിൽ ജോലി ചെയ്തിരുന്ന റിയാസ് നാട്ടിലെത്തി മാതാവിനോടൊപ്പം വിവിധ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാറുണ്ട്.

തീർത്ഥാടനത്തിന്‍റെ ഭാഗമായി റിയാസും മാതാവും കാസർകോഡ് എത്തി. അവിടെ വച്ച് മാതാവിന് രോഗം ബാധിക്കുകയും തുടർന്ന് കാസർകോട്ടെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.ആശുപത്രിയിൽ വച്ച് ഇരുപതുകാരിയായ നഴ്സുമായി യുവാവ് അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നൽകി ആശുപത്രി മുറിയിൽ പീഡിപ്പിച്ചെന്നുമാണു പരാതി. വിവാഹ വാഗ്ദാനത്തിൽ നിന്നു പിൻമാറിയതിനെ തുടർന്നു യുവതി പൊലീസിൽ നൽകിയ പരാതിയിൽ മാനഭംഗപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button