Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsUSA

യുദ്ധഭീഷണി മുഴക്കിയ  ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ അംബാസിഡർ

വാഷിംഗ്ടൺ: ഉത്തരകൊറിയക്കെതിരെ യുദ്ധഭീഷണി മുഴക്കിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി റഷ്യയിലെ മുൻ അമേരിക്കൻ അംബാസിഡർ മൈക്കൽ മക്ഫോൾ രംഗത്ത്. വെല്ലുവിളികൾക്കു പകരം നയതന്ത്ര ചർച്ചകളിലൂടെയാണ് ഇതിനു പരിഹാരം കാണേണ്ടതെന്ന് മക്ഫോൾ ട്വിറ്ററിൽ കുറിച്ചു.

യുദ്ധ മുന്നറിയിപ്പുമായി ഞായറാഴ്ചയാണ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്. ഉത്തരകൊറിയയുമായുള്ള നയതന്ത്ര ചർച്ചകൾ എല്ലാം തന്നെ പരാജയപ്പെട്ട ചരിത്രമാണുള്ളത്. ഇനി അത്തരം വിഫലശ്രമങ്ങൾക്ക് അമേരിക്ക തയാറാകില്ല. കഴിഞ്ഞ 25 വർഷത്തിനിടെ മാറിമാറി വന്ന അമേരിക്കൻ ഭരണകൂടങ്ങളുടെ തലവന്മാരെല്ലാം തന്നെ ഉത്തരകൊറിയയുമായി ചർച്ചകൾ നടത്തി പരാജയപ്പെട്ടതാണ്. നിരവധി പണം ഇത്തരം ചർച്ചകൾക്കും ഉടമ്പടികൾക്കുമായി ചെലവാക്കുകയും ചെയ്തിട്ടുണ്ട്. അത്തരം ശ്രമങ്ങൾ എല്ലാം പരാജയപ്പെടുകയാണുണ്ടായതെന്നും,ഇനി ഉത്തരകൊരിയയ്ക്കെതിരെ ഒരേ ഒരു നടപടി മാത്രമേ സാധ്യമാവുകയുള്ളുവെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ഇതിനു പിന്നാലെയാണ് ട്രംപിന്‍റെ യുദ്ധ മുന്നറിയിപ്പിനെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ വിമർശനമുയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button