അഷ്ഗബാദ്: തട്ടിക്കൊണ്ടുപോയ എഞ്ചിനീയറെ സാഹസികമായി പോലീസ് രക്ഷപ്പെടുത്തി. അഫ്ഗാനിസ്താനില്‍ നിന്നുമാണ് ഇന്ത്യന്‍ എഞ്ചിനീയറെ തട്ടിക്കൊണ്ടുപോയത്. രണ്ടു മാസം മുമ്പ് തോക്കുധാരികളുടെ സംഘമാണ് ഇന്ത്യന്‍ എഞ്ചിനീയറെ തട്ടികൊണ്ടു പോയത്. ഇദ്ദേഹത്തെ സംഘത്തിന്റെ പിടിയിൽ നിന്നും മോചിപ്പിച്ചത് അഫ്ഗാനിസ്താന് വര്‍ദക് പ്രവിശ്യയിലെ പോലീസാണ്. അതീവ സാഹസികമായിട്ടാണ് പോലീസ് എഞ്ചിനീയറെ രക്ഷപ്പെടുത്തിയത്.
ഇതിനു മുമ്പ് മൂന്നു തവണ പോലീസ് എഞ്ചിനീയറെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. പക്ഷേ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. മോചിപ്പിച്ച എഞ്ചിനീയറുടെ പേര് ഇതു വരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. തുര്ക്ക്മെനിസ്താന് പവര്‍ ലൈന്‍ പ്രൊജക്ടിലെ ഇലക്ട്രിസിറ്റി ഇന്‍ഫ്രാസ്ട്രെക്ചര്‍ കമ്പനിയിലെ ജോലിക്കാരനാണ് എഞ്ചിനീയർ.
Post Your Comments