ഡല്‍ഹി: ഇന്ത്യയെ വീണ്ടും അന്താരാഷ്ട്ര തലത്തില്‍ അപമാനിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പാകിസ്ഥാന്‍. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നുവെന്ന ആരോപണവുമായാണ് ഇന്ത്യന്‍ എന്‍ജിനീയര്‍ക്കെതിരെ പാകിസ്ഥാന്‍ രംഗത്ത് വന്നത്. ഇന്ത്യന്‍ എഞ്ചിനീയര്‍ വേണുമാധവ് ഡോംഗാരയ്ക്ക് എതിരെയാണ് പാകിസ്ഥാന്‍ ചാരവൃത്തിയും ഭീകരതയും ആരോപിച്ചത്. എന്നാല്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സിയുടെ സമയോചിതമായ ഇടപെടലില്‍ വേണുമാധവിനെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിക്കാന്‍ കഴിഞ്ഞു.
അഫ്ഗാനിസ്ഥാന്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായ വേണുമാധവിനെ കരുവാക്കി ഇന്ത്യയെ അപമാനിക്കാനാണ് പാകിസ്ഥാന്‍ ശ്രമിച്ചത്. അഫ്ഗാനിസ്ഥാനില്‍ വേണുമാധവ് ജോലി ചെയ്യുന്ന കമ്പനി ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്നായിരുന്നു പാകിസ്ഥാന്‍ ആരോപിച്ചത്. 2015 ല്‍ അഫ്ഗാനിസ്ഥാനിലെ വ്യോമതാവളത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ വേണുമാധവിന് പങ്കുണ്ടെന്നും പാകിസ്ഥാന്‍ ചാര സംഘടനയായ ഐ എസ് ഐ ആരോപിച്ചു. 29 പേരായിരുന്നു ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ചൈനയുടെ പിന്തുണയോടെയായിരുന്നു പാകിസ്ഥാന്റെ ഈ ആരോപണം. ആയുധം സംഭരിച്ചതും സ്‌ഫോടക വസ്തുക്കള്‍ വിതരണം ചെയ്തതും ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം നല്‍കുകയും ആക്രമണം ആസൂത്രണം ചെയ്തതും വേണുമാധവിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് പാക്കിസ്ഥാന്‍ പറഞ്ഞത്. താരിഖ് ഗിദാര്‍ സംഘം, തെഹ്രിക് ഇ താലിബാന്‍, ലഷ്‌കര്‍ ഇ ജനാവി എന്നീ ഭീകരസംഘടനകളുമായി വേണുമാധവിന് ബന്ധമുണ്ടെന്നും പാകിസ്ഥാന്‍ ആരോപിച്ചിരുന്നു.
2016ല്‍ ചാരവൃത്തി ആരോപിച്ചു മുന്‍ വ്യോമസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ പിടികൂടി തടവിലാക്കിയിരുന്നു. കുല്‍ഭൂഷണ്‍ ജാധവിനെ കടത്തിക്കൊണ്ടു പോയ അതേ മാതൃകയില്‍ വേണുമാധവിനെയും തട്ടിക്കൊണ്ടു പോകാനായിരുന്നു ഐഎസ്‌ഐയുടെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട് കൃത്യമായി ഇടപെട്ട ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ വേണുമാധവിനെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിക്കുകയായിരുന്നു.
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്ക് അന്താരാഷ്ട്ര തലത്തില്‍ വന്‍ അംഗീകാരം ലഭിച്ചിരുന്നു. പാകിസ്ഥാന്റെ കപടമുഖം മൂടി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ അനാവരണം ചെയ്യപ്പെട്ടതോടെ പാകിസ്ഥാന്‍ പ്രതിസന്ധിയിലായിരുന്നു.
Post Your Comments