ഇന്നലത്തെ പോപ്പുലർ ഫ്രണ്ട് പ്രകടനത്തെ കുറിച്ച് ജിതിൻ ജേക്കബ് പ്രതികരിക്കുന്നു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ഏറ്റവും രസകരമായ കാര്യം ഇന്നലെ കേരളത്തിലെ ഗതാഗതം നിയന്ത്രിച്ചിരുന്നത് പോപ്പുലർ ഫ്രണ്ട് സഖാക്കളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. നഗരം പൂർണമായും നിശ്ചലമായിരുന്നെന്നും സംഭവം കിടിലനായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഭീകര ബന്ധം ആരോപിക്കുന്ന ഈ സംഘടന പോലീസിന്റെ അനുമതിയില്ലാതെയാണ് തലസ്ഥാനത്ത് അഴിഞ്ഞാടിയത്. സംസ്ഥാന സർക്കാർ തീവ്രവാദ സംഘടനകൾക്ക് മുമ്പിൽ എത്രത്തോളം കീഴടങ്ങിയിരുന്നു എന്നതിന്റെ മറ്റൊരു തെളിവാണ് ഇതെന്നും അദ്ദേഹം ആരോപിക്കുന്നു.
പിണറായി സർക്കാരിനോടാണ് പോപ്പുലർ ഫ്രണ്ട് ഇതിനൊക്കെ നന്ദി പറയേണ്ടത്. മാത്രമല്ല ഇന്നലെ റാലിയിൽ ഉണ്ടായിരുന്ന നിശ്ചല ദൃശ്യത്തെ പറ്റിയും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. ഈ നിശ്ചല ദൃശ്യം കണ്ടാൽ പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയുടെ ‘മതേതര മൂല്യം മനസിലാകുമെന്ന് അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;
ഇന്നലെ എന്തുവായിരുന്നു തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത് !
അതിരാവിലെ മുതൽ ആയിരക്കണക്കിന് വാഹനങ്ങൾ തലസ്ഥാന നഗരിയിലേക്കൊഴുകി. 3 ലക്ഷത്തോളം പേർ അണിചേർന്ന ശക്തിപ്രകടനം. നഗരം പൂർണമായും നിശ്ചലം.
‘മതേതരന്മാരായ’ പോപ്പുലർ ഫ്രണ്ട് സഖാക്കളുടെ മഹാസമ്മേളനമായിരുന്നു ഇന്നലെ തലസ്ഥാന നഗരിയിൽ. സംഭവം കിടിലനായിരുന്നു കേട്ടോ.
പോലീസിന്റെ അനുമതിയില്ലാതെയാണ് ഭീകര ബന്ധം ആരോപിക്കുന്ന ഈ സംഘടന തലസ്ഥാനത്ത് അഴിഞ്ഞാടിയത്. ഇന്ത്യൻ രാഷ്‌ട്രപതി ഇന്ന് തലസ്ഥാനത്തെത്തുമെന്നിരിക്കെ ഭീകര ബന്ധം സംബന്ധിച്ച് അന്വേഷണം നേരിടുന്ന ഒരു സംഘടന എല്ലാവിധ നിയമ സംവിധാനങ്ങളെ വെല്ലുവിളച്ചു നഗര ജീവിതത്തെ പൂർണമായും നിശ്ചലമാക്കി നടത്തിയ റാലി നമ്മുടെ സംസ്ഥാന സർക്കാർ തീവ്രവാദ സംഘടനകൾക്ക് മുമ്പിൽ എത്രത്തോളം കീഴടങ്ങിയിരുന്നു എന്നതിന്റെ മറ്റൊരു തെളിവാണ്.
ഏറ്റവും രസകരമായ കാര്യം ഇന്നലെ തെക്കൻ കേരളത്തിൽ ഗതാഗതം നിയന്ത്രിച്ചത് പോപ്പുലർ ഫ്രണ്ട് സഖാക്കളായിരുന്നു എന്നതാണ് ! കേരള പോലീസ് പോലും അവരുടെ നിർദേശങ്ങൾ അനുസരിക്കുന്ന കാഴ്ചയാണ് കണ്ടത്.
എന്തായാലും പോപ്പുലർ ഫ്രണ്ട് ഇതിനൊക്കെ നന്ദി പറയേണ്ടത് പിണറായി സർക്കാരിനോടാണ്. തിരുവനതപുരം ജില്ലയുടെ പൂർണ നിയന്ത്രണം ഇന്നലെ പോപ്പുലർ ഫ്രണ്ട് നായിരുന്നു. കേരള പോലീസ് വെറും കാഴ്ചക്കാർ.
റാലിയിൽ അവർ അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങൾ കണ്ടാൽ തന്നെ മനസിലാകും പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയുടെ ‘മതേതര മൂല്യം:. ഇപ്പോൾ കേരളത്തിലെ വിവാദവിഷയമായ അഖില (ഹദിയ) എന്ന പെൺകുട്ടിയുടെ കമ്മ്യൂണിസ്റ്റുകാരനായ അച്ഛനെ കാവി മുണ്ടുടുപ്പിച്ചപ്പോൾ അമ്മയുടെ ബ്ലൗസ് മാത്രം കാവിയാക്കി.
മകളെ തീവ്രവാദത്തിനു വിട്ടുകൊടുക്കാൻ തയ്യാറാകാത്ത കമ്മ്യൂണിസ്റ്റുകാരനായ അച്ഛനെ കാവി പുതപ്പിച്ചപ്പോൾ എല്ലാം ശരിയായി !
ഇന്നലെ രാവിലെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞത് തീവ്രവാദബന്ധം സംശയിക്കുന്ന കേസിൽ NIA അന്വേഷിക്കേണ്ട എന്നാണ്. NIA എങ്ങാനും സത്യം പുറത്തുകൊണ്ടുവന്നാലോ ? അങ്ങനെ വന്നാൽ പ്രണയം നടിച്ച് മതം മാറ്റി പെൺകുട്ടികളെ തീവ്രവാദത്തിലേക്ക് വിടുന്ന ആളുകൾ അകത്താകില്ലേ അല്ലേ ?
അങ്ങനെ സംഭവിച്ചാൽ വോട്ട് ബാങ്ക് നഷ്ട്ടമാകും. അതുകൊണ്ടാണ് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞത് NIA അന്വേഷിക്കേണ്ട എന്ന്.
എന്റെ ബിൻലാദൻ സഖാവെ നിങ്ങൾ എന്തിനാണ് പാകിസ്ഥാനിൽ ഒളിച്ചിരുന്നത് ? നിങ്ങൾക്ക് കേരളത്തിൽ നല്ല കിടിലൻ അഭയം ഒരുക്കില്ലായിരുന്നോ ?
Post Your Comments