തിരുവനന്തപുരം: ഇന്ധനനികുതിയിൽ കേന്ദ്രം തീരുമാനം എടുക്കണമെന്ന ആവശ്യവുമായി കേരളം ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് കേന്ദ്രം ഇന്ധനനികുതിയിൽ തീരുമാനമെടുക്കണം. പെട്രോളിയം ഉത്പന്നങ്ങൾക്ക് സംസ്ഥാനം ഈടാക്കുന്നതിനേക്കാൾ കൂടുതൽ നികുതിയാണ് കേന്ദ്രം ഈടാക്കുന്നത്. ഇന്ധനവില കൂടിയാൽ വിലക്കയറ്റമുണ്ടാകുമെന്നും അതിനാൽ പൊള്ളയായ വാഗ്ദാനം നടത്താതെ ഇന്ധന നികുതിയിൽ തീരുമാനമെടുക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
Post Your Comments