
അലഹബാദ്: ഗംഗാ നദിയില്‍ ബോട്ട് മുങ്ങി. ഉത്തര്‍പ്രദേശിലെ മെജ സബ് ഡിവിഷനിലാണ് സംഭവം നടന്നത്. അപകടത്തിൽ നാല് പേര്‍ മരിച്ചു. സംഭവം നടന്നത് ശനിയാഴ്ച രാത്രിയായിരുന്നു. ഹാന്‍ഡിയയില്‍നിന്നു 16 പേരുമായി മെജയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 12 പേര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറയിച്ചു.
മരിച്ചവരില്‍ മൂന്നു പേര്‍ മെജ സ്വദേശികളും ഒരാള്‍ ഹാന്‍ഡിയ സ്വദേശിയുമാണ്. ഏഴ് ബൈക്കുകളും അഞ്ച് സൈക്കിളും 16 പേര്‍ക്ക് പുറമേ ബോട്ടില്‍ ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു.
Post Your Comments