Latest NewsKeralaNews

പതിനേഴുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച കാര്‍ ഡോക്ടറുടെ ജീവനെടുത്തു

പാലക്കാട്: പതിനേഴുകാരന്റെ അശ്രദ്ധയും നിയമലംഘനവും ഡോക്ടറിന്റെ ജീവനെടുത്തു. അമിത വേഗത്തില്‍ ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് ഡോക്ടര്‍ മരിച്ചു. പാലക്കാട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

പാലക്കാട് നഗരത്തില്‍ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തൃശൂര്‍ സ്വദേശിയും പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോക്ടര്‍ നവീന്‍കുമാറാണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും സാരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇരുചക്രവാഹനത്തില്‍ ഇടതുവശം ചേര്‍ന്ന് പോവുകയായിരുന്നു ഡോക്ടര്‍ നവീന്‍കുമാറും ഭാര്യ ഡോ. ജയശ്രീയും മകനും. അമിതവേഗതയില്‍ എതിര്‍ വശത്തുനിന്നു വന്ന കാര്‍ ഡോക്ടര്‍ ദമ്പതികളുടെ വാഹനത്തെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button