MollywoodLatest NewsCinemaBollywoodKollywood

സോളോയുടെ ക്ലൈമാക്സ് മാറ്റം: ശക്തമായി പ്രതിഷേധിച്ച് സംവിധായകൻ

ദുൽഖർ ചിത്രമായ സോളോയുടെ റിലീസോടെ വിവാദങ്ങൾ മുറുകുകയാണ്.വ്യത്യസ്തമായ 4 കഥകളാണ് സോളോ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.നാല് ചിത്രങ്ങളിലെ അവസാന ചിത്രത്തിന്റെ ക്ലൈമാക്സിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നാല് സിനിമകളുടെ ആന്തോളജിയാണ് ചിത്രം. വേൾഡ് ഓഫ് രുദ്ര, വേൾഡ് ഓഫ് ശിവ, വേൾഡ് ഓഫ് ശേഖർ, വേൾഡ് ഓഫ് ത്രിലോക് എന്നിങ്ങനെ നാല് കഥകളാണ് സോളോ പറയുന്നത്. ഇതിൽ അവസാന ചിത്രമായ വേൾഡ് ഓഫ് രുദ്രയുടെ ക്ലൈമാക്സ് രംഗം പ്രേക്ഷകരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ മാറ്റിയിരുന്നു .

ഇതിനെതിരെ ശക്തമായി പ്രധിഷേധിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ബിജോയ് നമ്പ്യാർ.ബോളിവുഡിലെ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള ചിത്രമാണിത്.
ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം മാറ്റിയത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ട്വിറ്ററിലൂടെ പറഞ്ഞു.തന്നോട് ചിത്രത്തിന്റെ ക്ലൈമാക്സിനെക്കുറിച്ച ചോദിക്കുന്നവരോട് തന്റെ അറിവോടെയല്ല അത് ചെയ്തിരിക്കുന്നതെന്നേ പറയാനുള്ളുവെന്നും നല്ലതായാലും ചീത്തയായാലും താൻ തന്റെ സിനിമയ്ക്കൊപ്പം തന്നെയായിരിക്കുമെന്നും സംവിധായകൻ പറഞ്ഞു.തമിഴ്,മലയാളം പതിപ്പുകളിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ റിലീസ് തമിഴ്നാട്ടിലെ തീയറ്റർ സമരവുമായി ബന്ധപ്പെട്ട് മുന്‍പ് ഉയർന്ന്‍ കേട്ടിരുന്നു.അതിനു പിന്നാലെയാണ് ഇപ്പോൾ ഈ ക്ലൈമാക്സ് വിവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button