Latest NewsNewsIndia

മെട്രോ നിരക്ക് വര്‍ധന ഒഴിവാക്കണമെന്ന് കെജ്‌രിവാള്‍; മറുപടിയുമായി കേന്ദ്രം

ഡൽഹി: താല്‍ക്കാലികമായി ഡല്‍ഹി മെട്രോ നിരക്ക് വര്‍ധിപ്പിക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്നും പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി മറുപടി നൽകി. ഡല്‍ഹി സര്‍ക്കാര്‍ പ്രതിവര്‍ഷം 3000 കോടി രൂപ ഡിഎംആര്‍സിക്ക് നല്‍കാന്‍ തയ്യാറാണെങ്കില്‍ മെട്രോ നിരക്ക് വര്‍ധനവ് ഒഴിവാക്കാമെന്നായിരുന്നു ഹര്‍ദീപ് സിങിന്റെ പ്രതികരണം.

ഒക്ടോബര്‍ 10 മുതല്‍ ഡിഎംആര്‍സി പരിഷ്‌കരിച്ച ടിക്കറ്റ് നിരക്ക് പ്രാബല്യതതില്‍ വരുമെന്നാണ് സൂചന. ഇതോടെ 15 രൂപയുടെ വരെ വര്‍ധനവ് ഉണ്ടാകും. മാത്രമല്ല ടിക്കറ്റിന്റെ പരമാവധി തുക അറുപത് രൂപയായി ഉയരുകയും ചെയ്യും. ഏറ്റവുമൊടുവിലായി മെട്രോ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് കഴിഞ്ഞ മെയ് മാസത്തിലാണ്. ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് വരുത്തുന്നത് മെട്രോ പ്രവര്‍ത്തനമാരംഭിച്ച ശേഷം നാലാം തവണയാണ്. അതേസമയം നിരക്ക് വര്‍ധനയില്‍ ഒരു വര്‍ഷത്തെയെങ്കിലും ഇടവേള ഉണ്ടായിരിക്കണമെന്ന് നിരക്ക് നിര്‍ണയ കമ്മിറ്റി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button