കാബൂള്‍: അമേരിക്ക ഐ.എസിനെ സഹായിക്കുന്നുവെന്ന ആരോപണവുമായി അഫ്ഗാനിസ്താന് മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. ഐഎസ് ചുരുങ്ങിയ കാലം കൊണ്ട് അഫ്ഗാനിസ്താനില്‍ വളര്‍ന്നത് അമേരിക്കയുടെ സഹായം കൊണ്ടാണ്. അമേരിക്കന്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും ഇതിനു വേണ്ടി ഐസിനെ സഹായിച്ചു. 3,4 വര്‍ഷത്തിനിടെയാണ് ഐഎസ് അഫ്ഗാനിസ്താനില്‍ വളര്‍ന്നത്. റഷ്യാ ടുഡേക്കു നല്കിയ അഭിമുഖത്തിലാണ് കര്‍സായി ഇക്കാര്യം അഭിപ്രായപ്പെട്ടത്.
സമാധനമാണ് അഫ്ഗാനിസ്താന് ആഗ്രഹിക്കുന്നത്. ഇവിടെ വിനാശകാരികളായ ബോംബുകള്‍ വര്‍ഷിക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും കര്‍സായി പറഞ്ഞു.
Post Your Comments