ദുബായ്•എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ 51 കാരനായ ഇന്ത്യന്‍ ഇലക്ട്രീഷ്യന്റെ വിചാരണ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ തുടങ്ങി. വീട്ടില്‍ മെയ്ഡ് മാത്രം ഉണ്ടായിരുന്ന സമയത്ത് ഇയാള്‍ കുട്ടിയെ അനുചിതമായി സ്പര്‍ശിച്ചുവെന്നാണ് കേസ്.
സെപ്റ്റംബര്‍ 4 ന് അല്‍ റഫ പോലീസ് സ്റ്റേഷനിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വീട്ടിലെ ചില റിപ്പയര്‍ ജോലി ചെയ്യാനാണ് ഇലക്ട്രീഷ്യനെ വിളിച്ചത്. ഈ സമയം മെയ്ഡ് അവരുടെ ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. താന്‍ ബാത്ത്റൂമില്‍ കയറിയപ്പോള്‍ പ്രതി പുറത്ത് നിന്ന് പൂട്ടി. ഒടുവില്‍ വാതില്‍ തുറന്നശേഷം പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ഇയാള്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
അടുക്കളയിലേയും ബാത്ത്റൂമിലെയും ചില അറ്റകുറ്റപ്പണികള്‍ക്കായാണ് ഇയാളെ വിളിച്ചതെന്ന് പെണ്‍കുട്ടിയുടെ പിതാവ്, 36 കാരനായ ഇന്ത്യന്‍ എന്‍ജിനീയര്‍ പറഞ്ഞു. സംഭവദിവസം വൈകുന്നേരം 6 മണിയോടെയാണ് നടന്ന സംഭവങ്ങള്‍ പെണ്‍കുട്ടി പിതാവിനോട് വിവരിക്കുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments