ഗോവയുടെ മനംകവര്‍ന്ന് ജര്‍മ്മനി ജയം സ്വന്തമാക്കി. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഗ്രൂപ്പ് സി യില്‍ കോസ്റ്റാറിക്കയെ തോല്‍പ്പിച്ചാണ് ജര്‍മ്മനി വിജയം നേടിയത്. അവസാന നിമിഷമാണ് ജര്‍മ്മനി വിജയം കരസ്ഥമാക്കിയത്. പല ഘട്ടങ്ങളിലും വിരസമായ നീങ്ങിയ മത്സരത്തിനു ആവേശം സമ്മാനിച്ചത് ജര്‍മന്‍ താരം നോഹ അവുകുവാണ്. കോസ്റ്റാറിക്കന്‍ ഡിഫന്‍സിന്റെ പിഴവ് ജര്‍മ്മനി മുതലെടുത്തു. ഇതാണ് ജര്‍മ്മിനിയുടെ വിജയ ഗോളിനു കാരണമായത്.
നിരവധി തവണയാണ് മത്സരത്തില്‍ കോസ്റ്റാറിക്ക അഗ്രസീവ് ടാക്ടിക്സ് നടത്തിയത്. ജര്‍മ്മനി നിരവധി ഫൗളുകള്‍ വഴങ്ങി. ജര്‍മനിയുടെ ആദ്യ ഗോള്‍ പിറന്നത് ക്യാപ്റ്റന്‍ ജാന്‍ ഫിയ്റ്റെയിലൂടെ യായിരുന്നു. 21 ാം മിനുട്ടിലായിരുന്നു കോസ്റ്റാറിക്കയുടെ വല കുലുങ്ങിയത്.
പിന്നീട് കോസ്റ്റാറിക്ക 64 ാം മിനുട്ടില്‍ സമനില നേടി. ഗോമസാണ് ഗോള്‍ മടക്കിയത്. പക്ഷേ 89 ാം മിനുട്ടില്‍ ജര്‍മ്മനി വിജയ ഗോള്‍ സ്വന്തമാക്കി. ചൊവ്വാഴ്ച ഇറാനെതിരെയാണ് ജര്‍മ്മനിയുടെ അടുത്ത മത്സരം.
Post Your Comments