KeralaLatest News

സ്കൂട്ടറിൽ ടിപ്പറിടിച്ച് അ​മ്മ​യു​ടെ പി​ന്നി​ലി​രു​ന്നു യാ​ത്ര​ചെ​യ്ത മ​കന് ദാരുണാന്ത്യം

മ​ര​ട്(​കൊ​ച്ചി): സ്കൂട്ടറിൽ ടിപ്പറിടിച്ച് അ​മ്മ​യു​ടെ പി​ന്നി​ലി​രു​ന്നു യാ​ത്ര​ചെ​യ്ത മ​കന് ദാരുണാന്ത്യം.  മ​ര​ട് ടി​കെ​എ​സ് റോ​ഡ് അ​യ്യ​പ്പ​ലെ​യ്നി​ൽ കൃ​ഷ്ണേ​ന്ദു​വി​ൽ വി​നോ​ദ്കു​മാ​ർ-​രാ​ജി ദമ്പ​തി​ക​ളു​ടെ മ​കനും മ​ര​ട് ഗ്രി​ഗോ​റി​യ​ൻ പ​ബ്ലി​ക് സ്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യുമായ ​വി​ശാ​ൽ വി. ​നാ​യ​ർ (12) ആ​ണ് മ​രി​ച്ച​ത്. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ‌​പാ​ത​യി​ൽ മ​ര​ട് കാ​ളാ​ത്ര ജം​ഗ്ഷ​നി​ലായിരുന്നു അ​പ​ക​ടം.

കു​ണ്ട​ന്നൂ​ർ ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന അ​മ്മ രാ​ജി ഓ​ടി​ച്ചി​രു​ന്ന സ്കൂട്ടർ ദേ​ശീ​യ പാ​ത​യി​ൽ നി​ന്ന് ഇ​ട​റോ​ഡാ​യ ടി​കെ​എ​സ് റോ​ഡി​ലേ​ക്കു തി​രി​യാ​ൻ നി​ൽ​ക്കു​ന്ന സ​മ​യം അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ർ നി​യ​ന്ത്ര​ണം​വി​ട്ട് പി​ന്നി​ൽ ഇടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി അ​തു​വ​ഴി വ​ന്ന അ​ച്ഛ​ൻ വി​നോ​ദ്കു​മാ​ർ​ത​ന്നെ​ റോ​ഡി​ൽ വീ​ണു​കി​ട​ന്ന വി​ശാ​ലി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ടി​പ്പ​റിന്‍റെ ഡ്രൈ​വ​ർ പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി അ​മ​ലി(22)​നെയും വാ​ഹ​ന​വും തൃ​പ്പൂ​ണി​ത്തു​റ ട്രാ​ഫി​ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button