തിരുവനന്തപുരം: നിയമപരമല്ലാത്ത രൂപമാറ്റം നടത്തിയ വാഹനങ്ങള്‍ക്കു നേരെ കര്‍ശന നടപടിയെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ. ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ റോഡപകടങ്ങള്‍ക്കു കാരണമാകുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടിയുമായി പോലീസ് രംഗത്തു വരുന്നത്. വാഹനങ്ങളില്‍ കമ്പനി നല്‍കുന്ന രൂപകല്‍പ്പനയ്ക്കനുസരിച്ചുള്ള ബോഡി, സൈലന്‍സര്‍ തുടങ്ങിവ മാറ്റിയവര്‍ക്ക് എതിരെ നടപടിയുണ്ടാകും. ഇത്തരം അനാവശ്യമായ മാറ്റങ്ങള്‍ വലിയ അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഇനി മുതല്‍ അനിവാര്യമായ ആവശ്യങ്ങള്‍ക്കു മാത്രമേ വാഹനങ്ങള്‍ക്ക് രൂപമാറ്റം നല്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരില്‍ നിന്നും അനുമതി ലഭിക്കൂ. ബൈക്കുകളുടെ ഹാന്‍ഡില്‍, സൈലന്‍സര്‍ തുടങ്ങിയവ മാറ്റിവയ്ക്കുന്നതുപോലെ ശാസ്ത്രീയമല്ലാതെ വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അനുമതി ലഭിക്കുകയുമില്ലെന്നും ഡിജിപി ലോക്നാഥ് ബെഹറ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
ഡിജിപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Post Your Comments