Latest NewsIndia

കാ​ഷ്മീ​രി​ലെ കല്ലേറുകാരെ നേരിടാൻ സൈന്യം ഉപയോഗിച്ചിരുന്ന ഈ ഗണ്ണുകൾ പിൻവലിക്കുന്നു

ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി​ലെ കല്ലേറുകാരെ നേരിടാൻ സൈന്യം ഉപയോഗിച്ചിരുന്ന പെ​ല്ല​റ്റ് ഗ​ണ്ണു​ക​ൾ സൈന്യം പിൻ‌വലിക്കുന്നു. ലോ​ക വേ​ദി​യി​ലു​ൾ​പ്പെ​ടെ ഏ​റെ പ​ഴി​കേ​ൾ​ക്കേ​ണ്ടി​വ​ന്ന സാഹചര്യത്തിലാണ് ഗണ്ണുകൾ ഒഴിവാക്കുന്നത്. ഇതിനു പകരം പ്ലാ​സ്റ്റി​ക് ബു​ള്ള​റ്റു​ക​ളാ​ണ് പ്രതിഷേധക്കാരെ നേരിടാന് സൈ​ന്യം ഉപയോഗികുകയെന്നും. 21,000 റൗ​ണ്ട് പു​തി​യ ബു​ള്ള​റ്റു​ക​ൾ സി​ആ​ർ​പി​എ​ഫ് അ​യ​ച്ചു​ന​ൽ​കി​യ​താ​യും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

എ​കെ സീ​റി​സ് റൈ​ഫി​ളു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലുള്ള പ്ലാ​സ്റ്റി​ക് ബു​ള്ള​റ്റുകൾ പൂ​ന​യി​ലെ ഡി​ഫ​ൻ​സ് റീ​സേ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡി​ആ​ർ​ഡി​ഒ) ആ​ണ് നിർമിച്ചത്. കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യി​ലെ പ്ര​തി​ഷേ​ധ​ക്കാ​രെ നി​യ​ന്ത്രി​ക്കാ​ൻ എ​കെ 47, 56 സീ​രീ​സു​ക​ളി​ലു​ള്ള തോ​ക്കുക​ളാ​ണ് സി​ആ​ർ​പി​എ​ഫ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button