പഞ്ച്കുള: ആശ്രമത്തിലെ അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെ കോടതി 20 വര്‍ഷം ശിക്ഷിച്ചതിന് പിന്നാലെ ഹരിയാനയിലും ഡല്‍ഹിയിലും കലാപം നടത്തുന്നതിനായി ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് 1.25 കോടി രൂപ നല്‍കിയതായി പൊലീസ്. ദേര സച്ച സൗദയുടെ പഞ്ച്കുള മേധാവി ചംകൗര്‍ സിംഗിനാണ് പണം കൈമാറിയതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൈമാറിയ പണം കലാപം നടത്തുന്നതിനായി അനുയായികള്‍ക്ക് കൈമാറിയെന്നാണ് പൊലീസ് പറയുന്നത്.
ഗുര്‍മീതിന്റെ പേഴ്സണല്‍ അസിസ്റ്റന്റും ഡ്രൈവറുമായ രാകേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. ചംകൗറിനെ കൂടാതെ ആദിത്യ ഇന്‍സാന്‍, പവന്‍ ഇന്‍സാന്‍ എന്നിവര്‍ക്കും കലാപത്തില്‍ പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഒളിവില്‍ കഴിയുന്ന ഇരുവരും ഉടന്‍ പിടിയിലാവുമെന്നും പൊലീസ് വ്യക്തമാക്കി. ഗുര്‍മീത് ശിക്ഷിക്കപ്പെടുമെന്ന് അറിയാമായിരുന്നതിനാല്‍ തന്നെ കലാപം നടത്താനുള്ള പദ്ധതി നേരത്തെ തയ്യാറാക്കിയിരുന്നു. കലാപം ആസൂത്രണം ചെയ്തത് ഹണിപ്രീതാണെന്നാണ് പൊലീസിന്റെ വാദം.
ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും ഡല്‍ഹിയിലുമുണ്ടായ കലാപത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments