വി.എസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്. പാര്‍ട്ടി പുനഃപ്രവേശന വിഷയത്തില്‍ വിഎസ് ഇടപെട്ടില്ല. സിപിഐഎമ്മിനെയും സുരേഷ് വിമര്‍ശിച്ചു. താന്‍ ആവശ്യപ്പെടാതെ തന്നെ ഈ വിഷയത്തില്‍ ഇടപെടേണ്ട ആളായിരുന്നു വിഎസ്. അപ്പീല്‍ നല്‍കിയത് വിഎസ് ആവശ്യപ്പെട്ട പ്രകാരമാണെന്നും സുരേഷ് പറഞ്ഞു.
ഒ.കെ വാസു, എ. അശോകന് എന്നീ ബിജെപി പ്രവര്‍ത്തകരെ ഉള്‍ക്കൊണ്ട പാര്‍ട്ടിയാണ് സിപിഐഎം. ബിജെപി നേതാക്കളെ ഉള്‍ക്കൊണ്ടത് നയവ്യതിയാനത്തിന്റെ പ്രതിഫലനമാണെന്നും സുരേഷ് പറഞ്ഞു. തനിക്ക് പാര്‍ട്ടിയില്‍ ഗോഡ്ഫാദറില്ല. സിപിഐഎം അനുഭാവിയായി തുടരുമെന്നും സുരേഷ് വ്യക്തമാക്കി. 13 വര്‍ഷം സന്തതസഹചാരിയായിരുന്ന സുരേഷ് ഇതാദ്യമായാണ് വിഎസിനെ വിമര്‍ശിക്കുന്നത്.
Post Your Comments