മോസ്കോ: ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന ഭീഷണിയെത്തുടർന്ന് ഒരു ലക്ഷം ആളുകളെ ഒഴിപ്പിച്ചു. ഭീഷണിയെ തുടർന്നു ഷോപ്പിംഗ്‌മാൾ, സ്കൂൾ, റെയിൽവേ സ്റ്റേഷൻ, ഓഫീസുകൾ എന്നിവിടങ്ങളിലെ ആളുകളെയാണ് ഒഴിപ്പിച്ചത്.
വെള്ളിയാഴ്ച 130 തവണയാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. അതേസമയം അധികൃതർ നടത്തിയ പരിശോധനനയിൽ സ്ഫോടക വസ്തുകൾ ഒന്നും കണ്ടെത്താനായില്ല. ഭീഷണിയേത്തുടർന്ന് പൊതുസ്ഥലങ്ങളിലെ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
Post Your Comments