രാവിലെ എഴുന്നേറ്റാലുടന്‍ കട്ടന്‍ചായയോ കട്ടന്‍കാപ്പിയോ കുടിക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. കട്ടന്‍ചായ കുടിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് സന്തോഷിക്കാം. പൊണ്ണത്തടി വരാതിരിക്കാനും സൗഖ്യമേകാനും കട്ടന്‍ചായ സഹായിക്കും.
കട്ടന്‍ചായയില്‍ അടങ്ങിയ രാസവസ്തുക്കളായ പോളിഫിനോളുകള്‍ കരളിലെ ഊര്‍ജ്ജത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്നു. മെറ്റബോളൈറ്റുകളില്‍ മാറ്റം വരുത്തുക വഴിയാണിത്.
ഗ്രീന്‍ ടീയിലെ രാസവസ്തുക്കള്‍ രക്തത്തിലേക്കും കരളിലേക്കും ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ ഗ്രീന്‍ ടീ പോളിഫിനോളുകള്‍ കട്ടന്‍ചായയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ് എന്നാണ് കരുതിയിരിക്കുന്നത്.
എന്നാല്‍ പുതിയ പഠനം പറയുന്നത്, പ്രത്യേക പ്രവര്‍ത്തനത്തിലൂടെ കട്ടന്‍ചായയും ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു എന്നാണ്. കാലിഫോര്‍ണിയ ലൊസാഞ്ചലസ് സര്‍വകലാശാലയിലെ പ്രൊഫസറായ സൂസേന്‍ ഹെന്നിങ്ങ് പറഞ്ഞു.
ഗ്രീന്‍ടീയും കട്ടന്‍ചായയും പ്രീ ബയോട്ടിക്കുകളാണ്. നല്ല അതിസൂക്ഷ്മ ജീവികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തി വ്യക്തിക്ക് സൗഖ്യമേകുന്ന വസ്തുക്കളാണ് പ്രീ ബയോട്ടിക്കുകള്‍.
യൂറോപ്യന്‍ ജേണല്‍ ഓഫ് ന്യൂട്രീഷണില്‍ പ്രസിദ്ധീകരിച്ച ഈ പഠനം എലികളിലാണ് നടത്തിയത്. എലികള്‍ക്ക് ഉയര്‍ന്ന കൊഴുപ്പും ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണവും നല്‍കി. ഇതോടൊപ്പം ഗ്രീന്‍ ടീയോ കട്ടന്‍ ചായയോ നല്‍കി.
രണ്ടു ഗ്രൂപ്പുകളില്‍ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ബാക്ടീരിയയുടെ എണ്ണം കുറവാണെന്നു കണ്ടു. എന്നാല്‍ കുറഞ്ഞ ബോഡിമാസുമായി ബന്ധപ്പെട്ട ബാക്ടീരിയ കൂടുതലും ആയിരുന്നു.
എന്നാല്‍ കട്ടന്‍ചായ സത്തു കുടിച്ച എലികളില്‍ സ്വൂഡോ ബ്യൂട്ടിറിവിമ്പ്രിയോ എന്നയിനം ബാക്ടീരിയ വളരെ കൂടിയ അളവില്‍ ഉണ്ടെന്നു കണ്ടു. ഇത് കട്ടന്‍ ചായയും ഗ്രീന്‍ ടീയും ഊര്‍ജ്ജത്തിന്റെ ചയാപചയത്തെ എങ്ങനെ മാറ്റം വരുത്തുന്നു എന്ന് വിശദീകരിക്കാന്‍ കഴിയും.
രണ്ടു ചായയുടെയും ഗുണങ്ങള്‍ നിരോക്‌സീകാരികള്‍ നല്‍കുന്ന പ്രയോജനങ്ങള്‍ക്കും അപ്പുറമാണെന്നും പഠനം പറയുന്നു. രണ്ടു ചായയ്ക്കും ഉദരത്തിലെ സൂക്ഷ്മാണുക്കളില്‍ (gut microbiome) ശക്തമായ സ്വാധീനമുണ്ട് എന്ന് പഠനത്തിനു നേതൃത്വം നല്‍കിയ യു സി എല്‍ എ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ന്യൂട്രീഷന്‍ ഡയറക്ടറായ ഷാപോപിങ് ലി പറയുന്നു.
Post Your Comments