Latest NewsIndiaNews

കുടുംബത്തിലെ നാലു സ്​ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: ഒരേ കുടുംബത്തിലെ നാലു സ്​ത്രീകളെയും സെക്യൂരിറ്റി ഗാര്‍ഡിനെയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡൽഹിയിലെ മാനസരോവര്‍ പാര്‍ക്ക്​ ഏരിയയിലെ വസതിയിലാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതക വിവരം പോലീസ് അറിയുന്നത് ഒരു അജ്ഞാത ഫോൺ കോളിലൂടെയാണ്.

ഉൗര്‍മിള(65), സംഗീത ഗുപ്​ത(43), നൂപുര്‍ ജിന്ദാല്‍(35), അജ്ഞലി ജിന്ദാല്‍(33), സെക്യൂരിറ്റി ഗാര്‍ഡ്​ രാകേഷ്​(50) എന്നിവരാണ്​ കൊല്ലപ്പെട്ടത്​. പോലീസ് അന്വേഷണം ആരംഭിച്ചു. കുടുബത്തിലെ സ്വത്ത് തർക്കം ആണ് കൊലപാതക കാരണം എന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button