ചെന്നൈ : തമിഴ് നടന് ധനുഷിന്റെ പിതൃത്വം സംബന്ധിച്ച തര്‍ക്കം വഴിത്തിരിവില്‍. ധനുഷ് കോടതിയില്‍ ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റും സ്കൂള്‍ ടി.സിയും വ്യാജമാണെന്നു ധനുഷിന്റെ പിതാവെന്ന് അവകാശപ്പെട്ട ആര്. കതിരേശന് പോലീസില്‍ പരാതി നല്കി.
ധനുഷ് മകനാണെന്ന് അവകാശപ്പെട്ടു കതിരേശന് നല്കിയ ഹര്‍ജി നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയിരുന്നു. ഈ കേസില്‍ ധനുഷ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് മധുരയിലെ കെ. പുതൂര്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ചെന്നൈ എഗ്മോറിലെ ഗവ. വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെയും ചെന്നൈ കോര്‍പറേഷനിലെയും രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു മനസിലായതെന്നും പരാതിയില്‍ പറയുന്നു.
Post Your Comments