ന്യൂഡല്‍ഹി: കോടതി വിധിയുള്‍പ്പെടെയുള്ള സ്വകാര്യ വിഷയങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകളേ കുറിച്ചും അനാവശ്യ അഭിപ്രായ പ്രകടനങ്ങളെ കുറിച്ചും സുപ്രിം കോടതിക്ക് ആശങ്ക. വേണ്ടി വന്നാല്‍ അത്തരം അഭിപ്രായപ്രകടനങ്ങള്‍ നിയന്ത്രിക്കാമെന്നും കോടതി നിരീക്ഷിച്ചു.
മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, ഫാലി എസ്. നരിമാന്‍ എന്നിവര്‍ ഇത് സംബന്ധിച്ച വിഷയം ഉന്നയിച്ചപ്പോഴാണ് കോടതി ഇത് വ്യക്തമാക്കിയത്. അന്വേഷണത്തിലിരിക്കുന്ന കേസിനെക്കുറിച്ച് ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവര്‍ അഭിപ്രായം പറയുന്നത് ‘അഭിപ്രായ സ്വാതന്ത്ര്യ’ത്തിനുകീഴില്‍ വരുമോയെന്ന കാര്യവും സുപ്രീംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ച് പരിശോധിക്കും.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ഹൈവേയില്‍ യുവതിയും മകളും കൂട്ടമാനഭംഗത്തിനിരയായ കേസ് ന്യൂഡല്‍ഹിയിലേക്ക് മാറ്റണമെന്നും മാനഭംഗക്കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നു പറഞ്ഞ അന്നത്തെ യു.പി.മന്ത്രി അസംഖാനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ‘അഭിപ്രായ സ്വാതന്ത്ര്യം’ സംബന്ധിച്ച വ്യക്തത തേടിയത്.
Post Your Comments